ദുബായ്: ഷാര്‍ജ, ദുബായ് റോഡുകളിലെ സ്പീഡ് ട്രാക്കുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നു മുതല്‍ ഈ നിയമം പ്രബല്യത്തില്‍ വരും. കൂടാതെ സ്പീഡ് ട്രാക്കില്‍ പ്രവേശിക്കുന്നതിന് ചരക്കു വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വിലക്കുണ്ട്. ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ ഈ നിയമം ബാധകമാണ്. ഡെലിവറി വാഹനങ്ങള്‍ കൂടിയതോടെ ഓര്‍ഡറുകള്‍ എത്തിക്കാനുള്ള തിരക്കില്‍ അമിത വേഗത കാരണം അപകടങ്ങള്ക്കുകാരണമാകുന്നു. 120 കിലോമീറ്റര്‍ സഞ്ചരിക്കുന്ന സ്പീട് ട്രാക്കില്‍ ബൈക്ക് ഒടിക്കുന്നത് കാരണം മറ്റു വാഹനം അപകടത്തിലാവുന്നു. മൂന്നു മുതല്‍ 6 വരി വരെയുള്ള റോഡുകളിലെ ഇടത്തെ രണ്ടു വരികളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് പ്രവേശനമില്ല. കൂടാതെ ഇതനുസരിച്ച് റോഡിലെ സൈന്‍ ബോര്‍ഡില്‍ വരെ മാറ്റം വരുത്തി. ഒരു തവണ നിയമം ലംഘിക്കപ്പെട്ടാല്‍ 500 ദിര്‍ഹ പിഴയും രണ്ടാം തവണ 700 ദിര്‍ഹവും 12 ബ്ലാക് മാര്‍ക്കും ലഭിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ക്യാമറ വഴിയാണ് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുക. ദുബായില്‍ ആര്‍ടിഎ, പോലീസ് എന്നിവർ ഇതിന്റെ ഭാഗമാകും.









