ദുബായ്: ബാങ്ക് ഇടപാടുകൾക്ക് യുഎഇയുടെ സ്വന്തം ജയ്‌വൻ കാർഡുകൾ അടുത്ത മാസം മുതൽ. ബാങ്കുകൾക്കുള്ള എടിഎം കാർഡുകൾ ഇത്രനാൽ നൽകിയിരുന്നത് വീസ, മാസ്റ്റർ കാർഡ് കമ്പനികളാണ്. ഇനി മുതൽ അടുത്ത മാസം അപേക്ഷിക്കുന്ന എല്ലാവർക്കും ജയ്‌വാൻ കാർഡുകൾ ലഭിക്കും. ‘ജയ്വൻ’ പ്രവർത്തിക്കുന്നത് യുഎഇ സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഇത്തിഹാദ് പേയ്മെന്റും പ്രാദേശിക ബാങ്കുകളും സഹകരിച്ചാണ്. യുഎഇ സ്വന്തം ഡെബിറ്റ് കാർഡ് നിർമ്മിച്ചത് ഇന്ത്യയുടെ നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ്. പല തദ്ദേശ ബാങ്കുകളും ഇതിനിടെ അവരുടെ എടിഎം കാർഡുകൾ ജയാവാനിലേക്ക് മാറ്റി. ദിവസം 25000 ദിർഹം വരെ ഈ കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ കഴിയുന്നതാണ് . കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങുന്നവർക്ക് പ്രതിദിനം 30000 ദിർഹം വരെ ജയ്വൻ ഉപയോഗിച്ചു ചെലവഴിക്കാം. പുതിയതായി കറന്റ്, സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നവർക്ക് ജയ്വൻ കാർഡ് വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. ജയ്വൻ കാർഡുള്ളവർക്ക് അവരുടെ കൈവശമുള്ള ഡെബിറ്റ് കാർഡ് റദ്ദാക്കുകയോ നിലനിർത്തുകയോ ചെയ്യാം. എന്നാൽ യുഎഇൽ മാത്രമേ കാർഡ് പ്രവർത്തിക്കൂ.









