ദുബായ്: ദുബായ് റൺ നവംബർ 23ന് നടക്കും. ഒട്ടത്തിനായി രജിസ്‌ട്രേഷൻ ആരംഭിച്ചു. പ്രായപരിധിയില്ലാതെ എല്ലാവർക്കും ഒട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്‌സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. രാവിലെ 4 മണിക്ക് ഒട്ടത്തിൽ പങ്കെടുക്കുന്നവർ എത്തിയിരിക്കണം. 6.30ന് ഓട്ടം തുടങ്ങും. 13 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവർക്കൊപ്പം പേരുകൾ റജിസ്റ്റർ ചെയ്യണം. 13 മുതൽ 21 വയസ്സുവരെയുള്ളവർക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാമെങ്കിലും മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. റജിസ്റ്റർ ചെയ്തവർ സബീൽ പാർക്കിലെ ഫിറ്റ്‌നസ് വില്ലേജിൽ നിന്ന് ചെസ്റ്റ് നമ്പറും ടീ ഷർട്ടും വാങ്ങിയത്തിന് ശേഷം മാത്രമേ ഓട്ടത്തിൽ പങ്കെടുക്കാൻ സാധിക്കുവെന്ന് അധികൃതർ വ്യക്തമാക്കി.









