ദുബായ്: യുഎയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം നിലവിൽ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് വർഷം വരെ പുതിയ നിയമത്തിന്റെ വ്യവസ്ഥയിൽ സസ്പെൻഡ് ചെയ്യും. സസ്പെൻഷൻ കാലാവധിക്ക് ശേഷം ലൈസൻസ് പുതുക്കുന്നതിനുള്ള അവകാശം രണ്ട് വർഷം വരെ നിഷേധിക്കുകയും, ലൈസൻസ് ഇല്ലാത്തയാൾക്ക് മൂന്ന് വർഷം വരെ പുതിയ ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ലൈസൻസ് സസ്പേൻഷനിലിരികെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാമെന്നാണ് ഉത്തരവ്.









