ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എമിറേറ്റിലെ ഗതാഗത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘റിസർച്ച്, ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി 2030’ പ്രഖ്യാപിച്ച് ദുബായ്. സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിച്ചും ഗവേഷണത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നും ദുബായിയെ ഭാവി ഗതാഗതത്തിനായി സജ്ജമാക്കുകയാണ് ഈ പദ്ധതിയിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്. സുരക്ഷ, മൊബിലിറ്റി സാങ്കേതികവിദ്യകൾ, സുസ്ഥിരത, പ്രവർത്തന മികവ് എന്നീ നാല് പ്രധാനകാര്യങ്ങളാണ് പദ്ധതിയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരണനിരക്ക് എന്നിവ കുറച്ച് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഗതാഗതത്തിന് ഊന്നൽ നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അക്കാദമിക് സ്ഥാപനങ്ങൾ, സ്വകാര്യമേഖല, സ്റ്റാർട്ടപ്പുകൾ എന്നിവരുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്ന് ആർടിഎ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ മൂന അൽ ഒസൈമി വ്യക്തമാക്കി.









