മസ്‌കത്ത്: ഒമാനിൽ 2026-ലെ റമസാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ചയാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ ബഹിരാകാശ സൊസൈറ്റി അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൾ അടിസ്ഥാനമാക്കിയാണ് സൊസൈറ്റി അധികൃതർ ഈ വിവരം പുറത്തുവിട്ടത്.
ഫെബ്രുവരി 18 ബുധനാഴ്ച, ഒമാന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രക്കല ദൃശ്യമാകുന്നതിന് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
അതേസമയം, ഒമാനിൽ റംസാൻ വ്രതാരംഭവും മാസപ്പിറവിയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ഔഖാഫ് മതകാര്യ മന്ത്രാലയമായിരിക്കും.









