മസ്‌കത്ത് : പ്രവാസികളുടെ കുടുംബ വിസ പുതുക്കുന്നതിനും കുട്ടികളുടെ ഐഡി കാര്‍ഡ് പുതുക്കാനും കൂടുതല്‍ രേഖകള്‍ ആവശ്യം. കുട്ടികളുടെ ഐഡി കര്‍ഡ് പുതുക്കുന്നതിന് അസ്സല്‍ പാസ്പോര്‍ഡ്, വീസ പേജ് പകര്‍പ്പ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ നല്‍കണം. കുട്ടികളുടെ പുതുക്കുന്ന സമയത്ത് മാതാപിതാക്കല്‍ കുട്ടികളുടെ കൂടെയുണ്ടായിരിക്കണം. പങ്കാളിയുടെ വീസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ( വിദേശ കാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം) കൂടാതെ ഭാര്യ ഭര്‍ത്താക്കന്മാരുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് എന്നിവ നല്‍കുകയും , പുതുക്കുന്ന സമയത്ത് ഭാര്യയും ഭര്‍ത്താവും ഹാജരായിരിക്കണം. ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനായി അസ്സല്‍ പാസ്‌പോര്‍ട്ട്, പഴയ ഐഡി കാര്‍ഡ്, വീസ പേപ്പര്‍ എന്നിവയും (പ്രോസസ്സിങ് ഓഫിസ് ആവശ്യപ്പെടുന്ന പകര്‍പ്പ് അല്ലെങ്കില്‍ ഒറിജിനല്‍) എന്നിവയും ഹാജരാക്കണം.









