ജിദ്ദ : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് വിഭാഗം തസ്തികളില്‍ സൗദിവല്‍ക്കരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കിത്തുടങ്ങിയതായി അധികൃതര്‍. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേര്‍ന്നാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഈ മാസം ഒക്ടോബര്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പുതിയ തീരുമാനം അനുസരിച്ചു ക്ലിനിക്കല്‍ ന്യൂട്രീഷന്‍, ഫിസിയോ തെറാപ്പി ജോലികളില്‍ 80% സൗദി പൗരന്മാരെ നിയമിച്ചു സ്വദേശിവല്‍ക്കരണ നിരക്ക് ഉയര്‍ത്തണം. അതേസമയം മെഡിക്കല്‍ ലബോറട്ടറികള്‍ 70%വും റേഡിയോളജി 65%വും സൗദി വത്കരണത്തോത് ഉയര്‍ത്തണം. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 7,000 റിയാലും, ടെക്‌നീഷ്യന്‍മാര്‍ക്ക് 5,000 റിയാലുമായി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നടപടിക്രമ നിദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൗദിവത്കരണ നിരക്ക് വര്‍ധിപ്പിന്നതിന്റെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.









