റിയാദ് : 2026 ഹജ്ജ് സീസണിലെ വിമാന സര്‍വീസുകളുടെ ഔദ്യോഗിക സമയംക്രമം പുറത്തിറക്കി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക). തീര്‍ത്ഥാടകരെ എത്തിക്കുന്നതിനും തിരിച്ച് കൊണ്ട് പോകുന്നതിനുമുള്ള സമയമാണ് ഗാക്ക പുറത്തിറക്കിയിട്ടുള്ളത്. 2026 ഏപ്രില്‍ 18 ശനിയാഴ്ച (1447 ദുല്‍ഖഅ്ദ 01) ആരംഭിച്ച്. 2026 മെയ് 21 വ്യാഴാഴ്ച (1447 ദുല്‍ഹജ്ജ് 04) ന് അവസാനിക്കും. മടക്കയാത്രാ ഘട്ടം 2026 മെയ് 30 ശനിയാഴ്ച (1447 ദുല്‍ഹജ്ജ് 13) ആരംഭിച്ച് 2026 ജൂണ്‍ 30 ചൊവ്വാഴ്ച (1448 മുഹറം 15) വരെ നീളും. ഹിജ്രി, ഗ്രിഗോറിയന്‍ തീയതികളില്‍ തീര്‍ത്ഥാടകരുടെ യാത്ര സുഖമമാക്കുന്ന സമയരേഖയായാണ് തയ്യാറാക്കിട്ടുള്ളത്. 2025 ഓഗസ്റ്റ് 24 മുതല്‍ 2026 മാര്‍ച്ച് 12 വരെയാണ് വിമാനകമ്പനികള്‍ ഹജ്ജ് സര്‍വീസുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരം. ഹിജ്രി കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും തമ്മില്‍ വ്യത്യാസം ഉണ്ടായാല്‍ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് ഗ്രിഗോറിയന്‍ കലണ്ടറിനായിരിക്കും മുന്‍ഗണനയുണ്ടായിരിക്കുക. എയര്‍ കാരിയറുകള്‍ തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംശയങ്ങള്‍ പരിഹരിക്കുന്നതിനായി എയര്‍ലൈനുകള്‍ക്ക് hud@gaca.gov.sa എന്ന ഇമെയില്‍ വഴി ഹജ്ജ്, ഉംറ കാര്യ വിഭാഗവുമായി ബന്ധപ്പെടോണ്ടതാണ്.









