ദുബായ് : ദുബായ് നിരത്തുകളിലൂടെ അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍ റോബോ ടാക്സികളും ഓടിത്തുടങ്ങും. നഗരത്തിലെ പ്രധാന ഭാഗങ്ങളായ ജുമൈര, ശൈഖ് സായിദ് റോഡ്, സിലിക്കണ്‍ ഒയാസിസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പരീക്ഷണയോട്ടമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍വ്യക്തമാക്കി. അടുത്ത വര്‍ഷം 60 റോബോ ടാക്സികളാണ് നരത്തിലിറങ്ങുന്നത്. 2030 ഓടെ 25 ശതമാനം ഗതാഗതവും ദുബായ് സ്മാര്‍ട്ട് രീതിയിലാക്കുക എന്നതാണ് ലക്ഷ്യം. പോണി എഐയുടെ ഏഴാം തലമുറ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തില്‍ 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് 70 ശതമാനം ചെലവുകുറവാണ്. ടൊയോട്ട, ജിഎസി മോട്ടോര്‍, ബിഎഐസി മോട്ടോര്‍ എന്നിവയുമായി സഹകരിച്ചാണ് റോബോടാക്സികളുടെ വിതരണം.









