വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ മാർഗരേഖകൾ പുറത്തിറക്കി സൗദി സ്‌കൂളുകൾ. വിവിധ പരിശീലന സെഷനുകൾ അടങ്ങിയ രണ്ടു മാനുവലുകളാണ് ഇതിനായി പുറത്തിറക്കിയത്. നാഷണൽ സെൻറർ ഫോർ മെന്റൽ ഹെൽത്ത് പ്രമോഷന്റെ ഭാഗമായാണ് ഈ പദ്ധതി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും പരിശീലനം. വിവിധ പരിശീലന സെഷനുകൾ അടങ്ങിയ രണ്ടു മാനുവലുകളാണ് ഇതിനായി പുറത്തിറക്കിയത്. മനഃശാസ്ത്രപരമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള പഠനം, മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, പ്രായോഗിക കൗൺസിലിംഗ് രീതികൾ തുടങ്ങിയവയാണ് മാനുവലിലെ ഉള്ളടക്കം. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും, സ്കൂൾ കൗൺസിലർമാർക്കും പുതിയ ഉപകരണങ്ങളും നൽകും. ലോകാരോഗ്യ സംഘടന, യൂണിസെഫ് മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സുരക്ഷിതവും ആരോഗ്യകരവുമായ പഠനപരിസ്ഥിതി ഒരുക്കുകയാണ് ലക്ഷ്യം.