ഒൻപതു മാസത്തിനിടെ റിയാദ് മെട്രോയിലെത്തിയത് പത്തു കോടിയിലധികം യാത്രക്കാരെന്ന്. സമയബന്ധിതമായി സേവനം നൽകുന്ന കാര്യത്തിലും റിയാദ് മെട്രോ മെച്ചപ്പെട്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 99.7 ശതമാനമാണ് നിലവിലെ സമയബന്ധിത സർവീസ് നിരക്ക്. കഴിഞ്ഞ വർഷം ഡിസംബറിലാണ് റിയാദ് മെട്രോ സേവനം ആരംഭിച്ചത്. റിയാദ് സിറ്റി റോയൽ കമ്മീഷന്റെ നേതൃത്വത്തിലാണ് മെട്രോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിച്ചത് ബ്ലൂ ലൈൻ പാതയാണ്. 4.65 കോടി യാത്രക്കാരാണ് ഈ ലൈൻ ഉപയോഗിച്ചത്. 1.7 കോടി യാത്രക്കാരുമായി റെഡ് ലൈനാണ് രണ്ടാമത്. ഓറഞ്ച് ലൈൻ ഉപയോഗിച്ചത് 1.2 കോടി യാത്രക്കാരാണ്. ഖസർ അൽ ഹുകൂം, കെഎഎഫ്ഡിഎ, എസ്ടിസി, നാഷണൽ മ്യൂസിയം എന്നീ സ്റ്റേഷനുകളാണ് യാത്രക്കാർ കൂടുതലായി ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്.