സുഹൈൽ നക്ഷത്ത്രത്തിന്റെ വരവോടെ സൗദിയിലെ വേനൽകാലം വരും ദിനങ്ങളിൽ അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. കൊടും ചൂട് അവസാനിക്കാൻ അടുത്ത മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. മലയോര മേഖലകളിൽ മികച്ച കാലാവസ്ഥയും മഴയും തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്ത് ശരത്കാലത്തിന് തുടക്കമാവും. സൗദിയിൽ വേനൽകാലം ഔദ്യോഗികമായി അവസാനിക്കാൻ അടുത്ത മാസം വരെ കാത്തിരിക്കണം. സെപ്റ്റംബറിൽ നേരിയ കുറവ് വരും. അടുത്ത മാസം 23നോടെ രാജ്യം ശരത്കാലത്തിലേക്ക് പ്രവേശിക്കും. ഈ വർഷം കനത്ത ചൂടാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നത്. റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ ഇടങ്ങളിൽ കനത്ത ചൂട് തുടരുന്നുണ്ട്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലേക്ക് വരെ എത്തി









