അനധികൃത മദ്യ നിർമാണശാലകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി കുവൈത്ത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്. വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനധികൃത മദ്യനിർമാണ-വിതരണ ശൃംഖലയ്‌ക്കെതിരെ രാജ്യ വ്യാപക പരിശോധനയുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഫഹാഹീലിലെ അനധികൃത മദ്യശാലയിൽ അഹ്‌മദി സുരക്ഷാ വിഭാഗം റെയ്ഡ് നടത്തി. കേന്ദ്രം നേപ്പാളി വനിതയാണ് നിയന്ത്രിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. അബു ഹലീഫ മേഖലയിൽ മദ്യവിതരണവുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.









