ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ ചിലയിടങ്ങളിൽ അതിശക്തമായ താപനില റിപ്പോർട്ട് ചെയ്തു. സുവൈഖിലെയും അൽ ഖാബൂറയിലെയും സ്റ്റേഷനുകളിൽ രാവിലെ 11:20 ന് 49 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ റീഡിംഗുകൾ ചില പ്രദേശങ്ങളിൽ ഗണ്യമായ ചൂട് വർധനവുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. താപനില കുതിച്ചുയരുന്നതിനെത്തുടർന്ന്, ഒമാനിലുടനീളം സൂര്യാഘാതമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തടയുന്നതിന് വേണ്ട മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഉച്ചസമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.









