ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശങ്ങളും ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനിയുടെ മേൽനോട്ടവും പാലിച്ച് ആഭ്യന്തര മന്ത്രാലയം ‘കുവൈത്ത് വിസ’ ഓൺലൈൻ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി വ്യക്തമാക്കി . ജിസിസി രാജ്യങ്ങളിൽ റെസിഡൻസിയില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഓൺലൈൻ വിസ പ്ലാറ്റ്‌ഫോം ബാധകമല്ല. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിയമ ചട്ടങ്ങൾക്കും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സിന്‍റെ മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, ബാധകമായ രാജ്യക്കാർക്ക് ടൂറിസ്റ്റ്, ബിസിനസ്, കുടുംബം, സർക്കാർ എന്നിവയുൾപ്പെടെ വിവിധ തരം സന്ദർശന വിസകൾ പ്ലാറ്റ്‍ഫോമിലൂടെ നല്‍കുന്നു. മന്ത്രാലയം പറയുന്നതനുസരിച്ച്, പുതിയ വിസ സംവിധാനം നാല് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:








