സൗദിയിൽ ഫ്ലെക്സിബിൾ സാലറി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശമ്പള തീയ്യതിക്ക് മുൻപായി ശമ്പളത്തിന്റെ ഒരു വിഹിതം കൈപ്പറ്റാൻ ഇനി മുതൽ കഴിയും. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തൊഴിൽ, തൊഴിലാളി വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മോദാദ് പ്ലാറ്റ്‌ഫോം, ഖസ്ന ഫിനാൻഷ്യൽ ടെക്നോളജി കമ്പനി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ശമ്പള തീയ്യതിക്ക് മുൻപായി തന്നെ ശമ്പളത്തിന്റെ ഒരു വിഹിതം കൈപ്പറ്റാൻ കഴിയും. ജോലി ചെയ്യുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മുൻകൂർ ശമ്പളം നൽകുന്നത്. സാലറി നേരത്തെ ആവശ്യമായ തൊഴിലാളികൾ മാത്രം പദ്ധതി ഉപയോഗിച്ചാൽ മതിയാകും. പദ്ധതിക്കായി പ്രത്യേകം രജിസ്റ്റർ ചെയ്ത കമ്പനികളിലെ തൊഴിലാളികൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.









