യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഒമാനിലെ പ്രവാസികൾ, പാസ്പോർട്ട് പകർപ്പുകൾക്കൊപ്പം സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗുകളും റിട്ടേൺ ഫ്‌ളൈറ്റ് രേഖകളും ഹാജരാക്കണം. സന്ദർശന വിസ പ്രോസസ്സ് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാണ്. കുറച്ചുകാലമായി നിയമം നിലവിലുണ്ടെങ്കിലും കഴിഞ്ഞ നാല് മാസമായി യുഎഇ അധികൃതർ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് യാത്രാ വ്യവസായ രംഗത്തെ പ്രൊഫഷണലുകൾ വ്യക്തമാക്കുന്നു. നിയമം കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും, സമീപകാലത്ത് ഇത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ട്രാവൽ ആൻഡ് ടൂറിസം കമ്പനിയായ ഡി ഫ്‌ളൈയിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അജ്മൽ ഹുസൈൻ വ്യക്തമാക്കി. ‘ഇപ്പോൾ വിസ അപേക്ഷയിൽ സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ്, പാസ്പോർട്ട് പകർപ്പ്, ഫോട്ടോ എന്നിവ നിർബന്ധമായും ഉൾപ്പെടുതണമെന്നും അദ്ദേഹം വ്യക്തമാക്കി.









