സൗദി അറേബ്യയുടെ ജനസംഖ്യ മൂന്നരക്കോടി പിന്നിട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷാവസാനത്തെ അടിസ്ഥാനമാക്കിയുള്ള ഈ കണക്കുകൾ പ്രകാരം, രാജ്യത്തെ ജനസംഖ്യയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കണക്കുകൾ അനുസരിച്ച്, മൊത്തം ജനസംഖ്യയുടെ 55.6% സൗദി പൗരന്മാരാണ്, അതേസമയം 44.4% വിദേശികളാണ്. ലിംഗഭേദമനുസരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 62.1% പുരുഷന്മാരും 37.9% സ്ത്രീകളുമാണ് രാജ്യത്തുള്ളത്. പ്രായം തിരിച്ചുള്ള വിവരങ്ങൾ ഏറെ ശ്രദ്ധേയമാണ്. 14 വയസ്സു വരെ ഉള്ളവർ 22.5% വും, 15 മുതൽ 64 വയസ്സു വരെ പ്രായമുള്ളവർ 74.7% വുമാണ്. 65 വയസ്സിനു മുകളിലുള്ളവർ മൊത്തം ജനസംഖ്യയുടെ 2.8% മാത്രമാണ്. ഇത് സൗദി ജനസംഖ്യയുടെ വലിയൊരു ഭാഗം യുവജനങ്ങളാണെന്ന് അടിവരയിടുന്നു. ചെറുപ്പക്കാരുടെ ഈ വർധിച്ചുവരുന്ന ജനസംഖ്യ നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്









