യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച നടപ്പിലാക്കും. വധശിക്ഷ സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചു. വധശിക്ഷ ഒഴിവാക്കാൻ വേണ്ടി വിവിധ ശ്രമങ്ങൾ നിമിഷ പ്രിയയുടെ കുടുംബം നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. കൊല്ലപ്പെട്ട തലാൽ അബു മഹ്ദിയുടെ കുടുംബം മാപ്പുനൽകിയാൽ മാത്രമാണ് ഇനി വധശിക്ഷ ഒഴിവാക്കാനാവുക. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാൽ അബ്ദുൽ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരേയുള്ള കേസ്.









