ഒമാനിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി. അറ്റകുറ്റപ്പണികൾക്കായാണ് റോഡ് അടച്ചത്. ദോഹത്ത് അൽ അദബ് സ്ട്രീറ്റിനോട് ചേർന്ന് ദോഹത്ത് അൽ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാത ജൂലൈ മൂന്ന് വ്യാഴാഴ്ച മുതൽ ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം വരെയാണ് അടച്ചിടുക. നിലവിൽ പുരോഗമിക്കുന്ന അൽ ഖുവൈർ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് ഈ താൽക്കാലിക അടച്ചിടൽ. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.









