അബുദാബി: ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഇന്ത്യന്‍ മാംഗോ മാനിയയ്ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കമായി. ഖലീദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിര്‍വ്വഹിച്ചു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, എ.പി.ഇ.ഡി.എ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സി.ബി സിങ്, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ റോഹിത്ത് മിശ്ര എന്നിവര്‍ സന്നിഹിതരായിരുന്നു.









