ദോഹ: ഒരു റിയാല്‍ നോട്ടില്‍ മാറ്റം വരുത്തി ഖത്തര്‍. പുതിയ പതിപ്പില്‍ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍, തീയതി എന്നിവയില്‍ മാറ്റമുണ്ടെടന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായാണ് മാറ്റമെന്നും ഖത്തര്‍ റിയാലിന്റെ മുന്‍ പതിപ്പ് പിന്‍വലിക്കില്ലെന്നും ഈ മാറ്റങ്ങള്‍ മറ്റ് കറന്‍സികളിലും ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.









