സൗദിയിൽ പലചരക്ക് കടകളിൽ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നത് നിരോധിച്ചു. എന്നാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനായി ആറ് മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി- ഭവന കാര്യ മന്ത്രി പുറപ്പെടുവിച്ച നിർദ്ദേശം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ നിയമം പാലിച്ചിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ‘ബക്കാല’ എന്നപേരിലാണ് സൗദിയിൽ ചെറിയ പലചരക്ക് കടകൾ അറിയപ്പെടുന്നത്. അതേസമയം, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയ വലിയ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ മാത്രമേ ഈ ഇനങ്ങൾ വിൽക്കാൻ പാടുള്ളൂ. മാംസ വിൽപ്പനയ്ക്ക് പ്രത്യേക ലൈസൻസും ആവശ്യമാണ്. ചില ഉൽപ്പന്നങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം പലചരക്ക് കടകൾക്ക് ചാർജർ കേബിളുകൾ, പ്രീപെയ്ഡ് റീചാർജ് കാർഡുകൾ പോലുള്ള ഇനങ്ങൾ വിൽക്കാൻ അനുവദിക്കുന്നുണ്ട്.









