ദോഹ: ചൂടു കൂടുന്ന ഖത്തറില്‍ ഈ വര്‍ഷത്തെ ദൈര്‍ഘ്യമേറിയ പകലും ദൈര്‍ഘ്യം കുറഞ്ഞ രാത്രിയും ജൂണ്‍ 21 ശനിയാഴ്ച ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. വടക്കന്‍ അര്‍ധഗോളത്തില്‍ ദക്ഷിണായനാന്തവും അതേ ദിവസം തന്നെ തെക്കന്‍ അര്‍ധഗോളത്തില്‍ ദക്ഷിണായനാന്തവും സംഭവിക്കുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിഭാസത്തിന് കാരണം.
ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 5.42ന് വടക്കന്‍ അര്‍ദ്ധഗോളത്തിലെ ഉത്തരായന രേഖയില്‍ സൂര്യന്‍ നേരിട്ട് ഭൂമിയോട് ലംബമായിരിക്കും.









