ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ ഭക്ഷണശാലകളും വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പുതിയ ഉത്തരവിറക്കി. 2025 ജൂലൈ ഒന്ന് മുതൽ ഈ നിയമം കർശനമായി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ പുതിയ നിയമം റെസ്റ്റോറന്റുകൾ, കഫേകൾ, ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടെ എല്ലാതരം ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കും ബാധകമാണ്. പ്രിന്റ് ചെയ്ത മെനുവിലും ഓൺലൈൻ മെനുവിലും ഭക്ഷണത്തിലെ ചേരുവകൾ വ്യക്തമായി രേഖപ്പെടുത്തിരിക്കണം. ഇത് ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകാനും ആരോഗ്യകരമായ ഭക്ഷണരീതി തെരഞ്ഞെടുക്കാനും സഹായിക്കും.