കുവൈത്ത് സിറ്റി: നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായി കുവൈത്തിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനകളില്‍ ഫിര്‍ദൗസ് എരിയയിലെ 16 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍. കെട്ടിടങ്ങളില്‍ ബാച്ചിലേഴ്‌സ് നിയമവിരുദ്ധമായി താമസിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വൈദ്യുതി വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ക്ക് മുന്‍കൂടി അറിയിപ്പ് നല്‍കിയിരുന്നു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പരിശോധന നടത്തിയതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചത്.