സൗദിയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 5 ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. ഇതിനായി അനുവദിച്ചിട്ടുള്ള പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. യാത്ര എളുപ്പമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു ബോട്ടില്‍ സംസം വെള്ളം വീതമാണ് ഒരു തീര്ത്ഥാടകന് അനുവദിച്ചിട്ടുള്ളത്. യാത്രയ്ക്ക് മുമ്പ് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.









