ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായി ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ കൂടുതൽ സർവീസ് നടത്തും. തീർത്ഥാടകർക്കായി ആകെ രണ്ട് കോടി സീറ്റുകളാണ് ഹജ്ജ് സീസണിൽ സർവീസ് നടത്തുക. മക്ക മദീന നഗരങ്ങൾക്കിടയിലുള്ള ഏറ്റവും അതിവേഗ ട്രെയിനാണ് ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 4 ലക്ഷം അധിക സീറ്റുകളാണ് ഇത്തവണ തീർത്ഥാടകർക്കായി സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേതിൽ നിന്ന് 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ. 4,700 ട്രിപ്പുകളാണ് ഇതിനായി ഷെഡ്യൂൾ ചെയ്തത്. ഓരോ ട്രെയിനിലും 417 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കും. 13 ബോഗികളുള്ള 35 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കും, മക്കയും മദീനയും ഇടയിലുള്ള യാത്രകൾക്കുമാണ് തീർത്ഥാടകർ പ്രധാനമായും ഹറമൈൻ ഹൈ-സ്പീഡ് ട്രെയിനുകൾ ഉപയോഗപ്പെടുത്തുന്നത്.