കഴിഞ്ഞ ദിവസം കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു മലയാളി മരിച്ചതായി റിപ്പോർട്ട്. ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുവൈത്തിൽ ജോജി താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു തീപിടിത്തമുണ്ടായത്. ഇദ്ദേഹം സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു.