ഒമാനില്‍ ഇന്ന് മുതല്‍ വടക്കു-പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മിക്ക ഗവര്‍ണറേറ്റുകളെയും വടക്കുപടിഞ്ഞാറന്‍ കാറ്റ് ബാധിക്കും. പ്രത്യേകിച്ച് മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലുമാണ് കാറ്റ് വീശുക. പൊടി ഉയരുന്നത് ദൂരക്കാഴ്ച കുറയ്കുകയും ചെയ്യും. കനത്ത പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി. കൂടാതെ, കടല്‍ പ്രക്ഷുബ്ധമാകുമെന്നും സുല്‍ത്താനേറ്റിന്റെ എല്ലാ തീരപ്രദേശങ്ങളിലും മൂന്ന് മീറ്റര്‍ വരെ തിരമാല ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി.