ഒമാനില്‍ വ്യാജ കറന്‍സിയുമായി ഇന്ത്യക്കാരന്‍ പിടിയിലായതായി റിപ്പോര്‍ട്ട്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വ്യാജ കറന്‍സി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പോലീസാണ് പ്രവാസിയെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. പ്രതി ഇന്ത്യയില്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇയാളില്‍ നിന്നും വ്യാജമായി നിര്‍മിച്ച കറന്‍സിയും കറന്‍സി നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുംപോലീസ് കണ്ടെടുത്തു. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായാണ് വിവരം.