കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തതെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുവൈത്തിലെ സാല്‍മിയയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍നിന്നും വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സാല്‍മിയ, അല്‍-ബിദ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നതില്‍ നിന്ന് നിയന്ത്രണവിധേയമാക്കാന്‍ സംഘങ്ങള്‍ക്ക് അതിവേഗം സാധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.