ഷാര്‍ജയില്‍ രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്ന് വര്‍ഷം വരെ അവധി അനുവദിച്ചു ഉത്തരവായി. പ്രസവാവധിക്ക് ശേഷം വാര്‍ഷിക അവധിയായി ഇതിന് അപേക്ഷ നല്കാന് സാധിക്കും. ഭിന്നശേഷിക്കാരോ, രോഗികളോ ആയ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന ജീവനക്കാരികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിരന്തര പരിചരണം ആവശ്യമായി വരുന്ന കുഞ്ഞുങ്ങളുടെ മാതാവിനാണ് കെയര്‍ ലീവ് ലഭിക്കുകയെന്ന് ഷാര്‍ജ സര്‍ക്കാറിന്റെ എച്ച് ആര് വിഭാഗം ചെയര്മാന് അബ്ദുല്ല ഇബ്രാഹിം അല്‍ സഅദി വ്യക്തമാക്കി. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഈ അനുമതി നടപ്പാക്കുന്നത്. ഒരുവര്‍ഷം വരെ ശമ്പളത്തോടെയുള്ള നിലവിലെ പ്രസവവാവധി മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കും. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ മാതാവ് ജോലിയില്‍ തിരികെ പ്രവേശിക്കണം.