കാറുകളുടെ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം കാർ ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് തുടങ്ങിയവ പരസ്യങ്ങളില്‍ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലക്കൊപ്പം ട്രാന്‍സ്മിഷന്‍, എഞ്ചിന്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. മെയിന്റനന്‍സ് സെന്ററുകളിലും ഷോറൂമുകളിലും മെയിന്റനന്‍സ് ചെലവ് ഡിസ്പ്ലേ ഏരിയകളില്‍ രേഖപ്പെടുത്തിവെക്കണം. ഷോറൂമുകളില്‍ 42 ഇഞ്ചില്‍ കുറയാത്ത ഇന്ററാക്ടീവ് സ്ക്രീന്‍ സ്ഥാപിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താവിന് എല്ലാ വിവരങ്ങളും ഈ സ്ക്രീനില്‍ ലഭിക്കണം. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കൾ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.