സൗദിയിൽ വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കം. സൗദിയിലെത്തുന്ന ഉംറ, സന്ദർശക വീസക്കാർക്ക് ഇത് ഏറെ ഉപകാരപ്രദമാകും. ഫ്ലൈ നാസും സൗദി റെയിൽവേയും ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ ഒപ്പിട്ടു. ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുമായും വിമാനയാത്രയ്ക്കുള്ള റിസര്‍വേഷനുമായി ഇത് ബന്ധിപ്പിക്കുന്നതാണ്. മധ്യപൗരസ്ത്യ ദേശത്തെയും ഈസ്റ്റ്, ഉത്തരാഫ്രിക്ക മേഖലയിലെയും ഏറ്റവും വലിയ റെയില്‍ ഗതാഗത കമ്പനികളില്‍ ഒന്നാണ് സൗദി അറേബ്യ റെയില്‍വെയ്സ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയുള്ള ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസാണ്.