യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന് അവസാനിപ്പിക്കും. വെള്ളിയാഴ്ചകളിൽ 7.15 മുതൽ 11 വരെയുമാണ് ക്ലാസുകൾ പ്രവർത്തിക്കുക. പുതുക്കിയ സമയം അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കെല്ലാം ഈ നിയമം ബാധകമാണ്. രാവിലെ 7ന് ഗേറ്റ് തുറക്കുകയും 7.30ഓടെ ഗേറ്റ് അടയ്ക്കുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ വൈകിയാൽ രക്ഷിതാവ് നേരിട്ട് സ്കൂളിൽ വിളിച്ചറിയിക്കണം. അല്ലാത്ത പക്ഷം വിദ്യാർഥിയെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതല്ല.