വിദേശ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി യുഎഇ. വ്യവസ്ഥകൾ, സമയം, ആവശ്യമായ രേഖകൾ എന്നിവയെല്ലാം കുറച്ചു എളുപ്പമാക്കി. പുതിയ നിയമപ്രകാരം നടപടിക്രമങ്ങളിൽ 70% കുറയുന്നതാണ്. ആവശ്യമായ രേഖകളുടെ എണ്ണം 14ൽനിന്ന് നാലായി കുറയ്ക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് വിദ്യാർഥികൾക്കോ ഉദ്യോഗാർഥികൾക്കോ നേരിട്ട് അപേക്ഷിക്കാൻ സാധിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ആധികാരികത, നിയമപരമായി പ്രവർത്തിക്കുന്ന അംഗീകൃത സർവകലാശാലകളാണോ, മാതൃരാജ്യത്തെ അക്രഡിറ്റേഷൻ ബോഡി അംഗീകരിച്ചതാണോ എന്നിവയാണ് പരിശോധിക്കുക.