തൊഴില്‍ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ ആറ് ഇന്ത്യന്‍ വനിതകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയാതായി റിപ്പോര്‍ട്ട്. ആന്ധ്ര സ്വദേശികളായ ആറു വനിതകളാണ് നാട്ടിലെ ഏജന്റിന്റെ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയത്. ഇവരെ ഹോം കെയര്‍ സര്‍വീസ് ജോലി വാഗ്ദാനം ചെയ്താണ് ഖത്തറിലെത്തിച്ചത്. എന്നാല്‍ ഇവരെ മറ്റു ജോലിക്കായി നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ സ്ത്രീകള്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. ചൊവ്വാഴ്ച എംബസിയുടെ സഹായത്തോടെ സ്ത്രീകളെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ എംബസി അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.