ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. പൊടിപടലങ്ങള്‍ ഉയരുമെന്നും പൊടിപടലങ്ങള്‍ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാമെന്നും അധികൃതര്‍ മുന്നായറിയിപ്പില് വ്യക്തമാക്കി. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. പൊതുജനങ്ങളും വാഹന യാത്രക്കാരും കടല്‍ തീരങ്ങളിലെത്തുന്നവരും ഈ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കുവൈത്തില്‍ ഏപ്രില്‍ അവസാനം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ പകല്‍ ചൂടും രാത്രിയില്‍ മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മാറി വീശും, വേഗത കുറഞ്ഞതും ഇടത്തരവും ആയിരിക്കും, ചിലപ്പോള്‍ ശക്തമാകും, തുറന്ന പ്രദേശങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.