ഏപ്രിൽ 20 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. കേരളത്തിലെ മലബാർ മേഖലയെയും ഗൾഫ് രാജ്യത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ ഗതാഗതം കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യം. പുതിയ റൂട്ടിലൂടെ ആഴ്ചയിൽ 3 സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് നേരിട്ടുള്ള വിമാന സർവീസുകൾ . മസ്കത്തില് നിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 8.30ന് കണ്ണൂരില്‍ എത്തുകയും കണ്ണൂരില്‍ നിന്ന് രാത്രി 12.40ന് പുറപ്പെട്ട് ഒമാന്‍ സമയം പുലര്‍ച്ചെ 2.30 മസ്കത്തിൽ എത്തുകയും ചെയ്യും. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ നിരവധി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. .ഒമാനില്‍ നിന്ന് കണ്ണൂര്‍ സെക്ടറിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന പ്രവാസികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാകുന്നതാണ്. നിലവിൽ മസ്കത്തില് നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രതിദിന സര്‍വീസ് മാത്രമാണുള്ളത്