വെബ്സൈറ്റുകളിലെ വ്യാജ പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയാതായി റിപ്പോർട്ട്. ഡിജിറ്റൽ യുഗത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഒട്ടുമിക്ക സ്ഥാപനങ്ങളും വെബ്സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. വ്യാജപരസ്യങ്ങൾ തുറക്കുന്നതിലൂടെ ഡേറ്റ മോഷ്ടിക്കപ്പെടാനും ഇലക്ട്രോണിക് ഉപകരണങ്ങളിൽ വൈറസ് ബാധയ്ക്കുമെല്ലാം സാധ്യതയേറെയാണ്. പുതിയ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ജാഗ്രതയുണ്ടാകണം. വെബ്സൈറ്റുകൾ തുറക്കുമ്പോൾ വരുന്ന പോപ്പ്-അപ്പ് വിൻഡോകളും സംശയാസ്പദമായ പരസ്യങ്ങളും ഒഴിവാക്കണം. സുരക്ഷ വർധിപ്പിക്കാൻ പതിവായി സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണം. വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കരുത്. സാമ്പത്തികരേഖകൾ, വ്യക്തിഗതവിവരങ്ങൾ എന്നിവയുള്ള മൊബൈൽ ഫോണുകളും പാസവേഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കണം. വിശ്വാസയോഗ്യമല്ലാത്ത പൊതു വൈഫൈ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.