അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കനത്ത പുക ഉയരുന്നതായി പ്രദേശവാസികൾ അറിയിച്ചതിന്റെയടിസ്ഥാനത്തിൽ അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തുകയും അതിവേഗം തീയണയ്ക്കുകയും ചെയ്തു. അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രദേശത്ത് കുറച്ചുസമയത്തേക്ക് വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു.