ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട് . 2025 മാർച്ച് 27 മുതൽ കോൺസുലാർ സേവനങ്ങളും അറ്റസ്റ്റേഷൻ കൗണ്ടറുകളും അൽ വത്തായയിലെ ബിഎൽഎസ് സെന്ററിലേക്ക് മാറ്റുന്നതായി മസ്‌കത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കൽ സമയം മാർച്ച് 27 നും മാർച്ച് 31 നും ഇടയിൽ രാവിലെ 8:00 മുതൽ ഉച്ചക്ക് 3:30 വരെയായിരിക്കും. 2025 ഏപ്രിൽ 1 മുതൽ ബിഎൽഎസ് സെന്ററിലെ സിപിവി കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ രാവിലെ 7:30 മുതൽ വൈകുന്നേരം 6:30 വരെയും കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾ രാവിലെ 7:30 മുതൽ വൈകുന്നേരം 3:00 വരെയും ലഭ്യമാകുക എന്നും എംബസി അധികൃതർ വ്യക്തമാക്കി.