ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയ്ക്ക് രണ്ടാംസ്ഥാനം. നംബിയോയുടെ ഈ വർഷത്തെ ആഗോള സുരക്ഷാ സൂചിക പ്രകാരം 84.5 മാർക്കാണ് യുഎഇയ്ക്ക് ലഭിച്ചത്. സുരക്ഷാസൂചികയിൽ 84.7 മാർക്ക് നേടി അൻഡോറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഖത്തർ, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളും സുരക്ഷിതത്വത്തിന്റെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നംബിയോയുടെ ക്രൈം സൂചികയിൽ ലോകത്ത് ഏറ്റവുംകുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രണ്ടാമത്തെ രാജ്യവും യുഎഇയാണ്. ലോകരാജ്യങ്ങൾക്കിടയിൽ യുഎഇയുടെ പദവിവീണ്ടും ഉയരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങളുടെ തോത്, സുരക്ഷാ ആശങ്കകൾ എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സർവേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ തിരഞ്ഞെടുത്തത്.