കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് നൽകി. 125 കിലോഗ്രാം ഹാഷിഷ്, ഒമ്പത് ഹാഷിഷ് സ്റ്റിക്കുകൾ, എട്ട് ലിറിക്ക സ്ട്രിപ്പുകൾ, അഞ്ച് ബാഗ് ഗുളികകൾ എന്നിവ പോലീസ് പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം അര ലക്ഷം കുവൈത്ത് ദിനാർ വിപണി മൂല്യം കണക്കാക്കുന്നു എന്നും മന്ത്രാലയം വ്യക്തമാക്കി. അറസ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.