കുവൈത്തിലെ ജലീബ് ശുവൈഖില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് . ഇന്നലെ പുലർച്ചെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഒരാൾ മരണപെട്ടു . തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.