ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര് പിടിയിലായി. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്. വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ഇവര്‍ പടക്കങ്ങള്‍ സൂക്ഷിച്ചത്. സിനാവ് വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ നിന്ന് വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് രണ്ടുപേരെയും പിടികൂടിയത്. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതരത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.