ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മക്ക – മദീനക്കിടയിലെ വാദി ഖുദൈമിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച് ആറ് പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ദാരുണമായ അപകടം ഉണ്ടായത്. ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് തീപിടുത്തം ഉണ്ടായത്. ബസ്സിൽ ഉണ്ടായിരുന്ന മറ്റു 14 പേർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടായ വാദി ഖുദൈദ റോഡിലേക്കു ജിദ്ദ പട്ടണത്തിൽനിന്നു ഏതാണ്ട് നൂറ്റി അമ്പതു കിലോമീറ്റെർ അകലമുണ്ട്. വിശുദ്ധ റമളാനിൽ ഉംറ നിർവഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.