കുവൈത്തിൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിലായതായി റിപ്പോർട്ട്. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചാണ് ഇയാൾ യുവതിയുടെ വീഡിയോ ഫോണിൽ പകര്‍ത്തിയത്. എന്നാല്‍, രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ത്രീ ഫോൺ തട്ടിയെടുത്തതോടെ ഫോണിന് വേണ്ടി പിടിവലി നടന്നു. സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന ഒരു കുവൈത്തി പൗരൻ ഇടപെട്ട് പ്രവാസിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങുകയയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മറ്റ് നിരവധി വനിതാ ഷോപ്പർമാരുടെയും വീഡിയോ ഇയാൾ റെക്കോർഡ് ചെയ്തതായി കണ്ടെത്തി. ഫോണിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.